ഹൃദയം ഇന്നലെകളുടെ കുരുക്കുകള്ക്കുള്ളിലാണു്
നനുത്ത മൃദുലമായ കുരുക്കുകള്‍ക്കുള്ളില്‍...
അല്ലെങ്കിലും ഇന്നിനു് ഹൃദയത്തെ ആവശ്യമില്ലല്ലോ..
അതിനു വേണ്ടത് തലച്ചോറാണു്..
തെറ്റും ശരിയും അറിയാത്ത..
അറിയേണ്ട ആവശ്യമില്ലാത്ത..
എന്നും വിജയിപ്പിക്കുന്ന..
നാണയത്തില്‍ ജീവിതം കാണുന്ന..
കരുത്തനായ,പരുക്കനായ തലച്ചോറിനെ..
ലാഭ വിഹിതത്തില്‍ ഹൃദയത്തിനെന്തു കാര്യം?
അത് കുരുക്കുകളില്‍ കിടക്കട്ടെ..
ബാല്യവും,യൗവനവും
പ്രണയവും,കണ്ണീരും,വാല്സല്യവും..
എല്ലാം കുരുക്കുകള്ക്കുള്ളിലാവട്ടെ..
പിന്നീടെന്നെങ്കിലും ഹൃദയം പുറത്തു വരും...
കുരുക്കുകള്‍ ഭേദിച്ചു കൊണ്ട്..
മുള്‍ക്കിരീടമണിഞ്ഞു കൊണ്ട്...
തലച്ചോറിന്റെ പാപഭാരം ഏറ്റെടുത്ത്..
അതു വരെ...
കുരുക്കുകള്‍ മുറുക്കേണ്ടിയിരിക്കുന്നു..
ഹൃദയത്തെ ഉള്ളിലേക്കു വലിച്ചെറിയുവാന്‍..
.
Subscribe to:
Post Comments (Atom)
2 comments:
വരും... വന്നേ പറ്റൂ...
:)
Post a Comment